Latest NewsKeralaNews

സർക്കാർ മാപ്പ് പറയണമെന്ന് എൻ.പ്രേമചന്ദ്രൻ എം.പി

കൊല്ലം: കണ്ണൂർ–കരുണ മെഡിക്കൽ കോളജുകൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി നടത്തിയ മെഡിക്കൽ പ്രവേശന നടപടി സാധൂകരിക്കാൻ നിയമനിർമാണ സഭയെ ഉപകരണമാക്കിയ സർക്കാർ മാപ്പുപറയണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വി.ടി. ബൽറാം ഉന്നയിച്ച നിയമസാധുതയുള്ള തടസ്സവാദത്തെ നിരാകരിച്ച സ്പീക്കറുടെ നടപടി നിയമനിർമാണ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും.

മെഡിക്കൽ കോളജുകൾ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ സംസ്ഥാന സർക്കാർ അത് സ്ഥിരീകരിച്ചുകിട്ടാൻ വേണ്ടി സുപ്രീംകോടതി വരെ കേസ് നടത്താൻ പൊതുഖജനാവിൽനിന്ന് കോടികളാണ് ചെലവിട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read also:മുൻ ഡിവൈഎസ്പിയുടെ കുടുംബത്തെ പോലീസ് മർദ്ദിച്ചെന്നു പരാതി

നിയമനിർമാണത്തെ ദുരുപയോഗം ചെയ്‌ത്‌ നിയമ ലംഘനങ്ങൾ സാധൂകരിക്കാൻ സർക്കാർ നടത്തുന്ന നീതിരഹിതമായ പ്രവർത്തങ്ങളും അതിനുവേണ്ടി പൊതുഖജനാവിന് വരുത്തിയ നഷ്ടത്തിനും സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും പ്രേമചന്ദ്രൻ തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button