ഹൈദരാബാദ്•ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത 45 കാരനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. തെലങ്കാനല്‍ നിസാമബാദ് ജില്ലയിലെ നന്ദിപേട്ട് ബ്ലോക്കിലെ ദോങ്കേശ്വര്‍ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച സായണ്ണ എന്നയാളെ മരത്തില്‍ കെട്ടിയിട്ട ശേഷം കല്ലെറിയുകയും വടികള്‍ കൊണ്ട് അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവത്തില്‍ പങ്കെടുത്തവര്‍ എല്ലാം ഒളിവില്‍ പോയിരുന്നു.
പെണ്‍കുട്ടിയ്ക്ക് ബിസ്കറ്റ് വാഗ്ദാനം ചെയ്താണ് പ്രതി ബലാത്സംഗം ചെയ്തതെന്ന് ഗ്രാമത്തലവനായ ഗുഡെറ്റി ഹരിദാസ് പറഞ്ഞു. സംഭവ സമയം പെണ്‍കുട്ടി തനിച്ചാണ് ഉണ്ടായിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവശേഷം രക്തസ്രാവത്തോടെ കരഞ്ഞുകൊണ്ട് പുറത്തുവന്ന പെണ്‍കുട്ടിയോട് നാട്ടുകരെത്തി കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവിച്ചത് മനസിലാകുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് നാട്ടുകാര്‍ സംഘടിച്ച് സായണ്ണയുടെ വീട്ടിലെത്തി അയാളെ പിടിച്ചിറക്കി മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ക്രുദ്ധരായ ജനക്കൂട്ടം ഇയാളെ മര്‍ദ്ദിക്കാനും കല്ലെറിയാനും തുടങ്ങി. ബോധം നഷ്‌ടമായ ശേഷം ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ജനക്കൂട്ടം ശ്രമിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
പീഡനം സഹിക്കാനാവാതെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു സായണ്ണയുടെ താമസം. ഇയാളുടെ മകന്‍ കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ്.
Post Your Comments