സൗദിയില്‍ മലയാളിയായ യുവതി ഉറുമ്പിന്റെ കടിയേറ്റ് മരിച്ചതോടെയാണ് ഉറുമ്പുകളും അപകടകാരികളാണെന്ന് ആളുകൾ മനസിലാക്കിയത്. ഉറുമ്പുകളുടെ കൂട്ടത്തിലും കൊലയാളികള്‍ ഉണ്ട്. ഇവയെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്. ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ”ബുള്‍ ഡോഗ്’ ഉറുമ്പുകളാണ് കൂടുതൽ അപകടകാരികൾ. കൊമ്പും താടിയും ഉപയോഗിച്ചാണ് ഇവ ആക്രമിക്കുന്നത്.
Read Also: ജോണ്സണ് & ജോണ്സണ് ബേബി പൗഡര്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു: കമ്പനിയ്ക്ക് കനത്ത പിഴ
കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന് മരിക്കാനുള്ള വിഷം ഉള്ളിലേക്ക് കയറ്റാനുള്ള കഴിവ് ഈ ഉറുമ്പുകൾക്കുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്. നിരവധി ആളുകൾ ഈ ഉറുമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സാംസം എന്ന ഇനത്തില്‍പ്പെട്ട ഉറുമ്പാണ് മലയാളി യുവതിയെ കടിച്ചെതെന്നാണ് നിഗമനം. ശ്വസകോശത്തിനുചുറ്റുമുളള കലകളെയാണ് ഈ ഉറുമ്പുകളുടെ വിഷം ബാധിക്കുന്നത്.
Post Your Comments