തിരുവനന്തപുരം : രണ്ടു പള്ളികളും ക്ഷേത്രവും സംരക്ഷിക്കാനാണ് മലപ്പുറത്തെ ദേശീയ പാതയുടെ അലൈന്‍മെന്‍റിൽ മാറ്റം വരുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. അവിടെ സമരം ചെയ്തവരുടെ വീട്ടിൽ പൊലീസ് കയറാൻ പാടില്ലായിരുന്നുവെന്നും കീഴാറ്റൂരില്‍ അലൈന്‍മെന്‍റ് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമല്ല കേന്ദ്രമാണ് അലൈന്‍മെന്‍റ് തീരുമാനിച്ചത്. ബിജെപിയും കോണ്‍ഗ്രസ്സും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെയാണ് കേന്ദ്രത്തിന്‍റെ പദ്ധതിക്കെതിരെ രംഗത്തുവരുന്നതെന്നും സുധാകരൻ വ്യക്തമാക്കി. മലപ്പുറത്തെ പ്രശ്നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളൂവെന്നും വളരെക്കുറച്ച് പ്രതിഷേധങ്ങളെ ഇപ്പോഴുള്ളു എന്നും ജി സുധാകരന്‍ പറഞ്ഞു.
Post Your Comments