Latest NewsNewsInternationalGulf

ഫിഷ് ടാങ്കിലെ വിഷവാതകം ശ്വസിച്ച ഒരു കുടുംബം ഗുരുതരാവസ്ഥയിൽ

ലണ്ടൺ: ഫിഷ് ടാങ്കില്‍ നിന്ന് പുറത്ത് വന്നത് വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ പത്ത് പേര്‍ ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ സ്റ്റെവെന്‍ടണിലാണ് സംഭവം. ഇരുപത്തിയേഴുകാരനായ ക്രിസ് മാത്യൂസിന്റെ അലങ്കാര മല്‍സ്യങ്ങളോടുള്ള കമ്പം കുടുംബത്തെ മാത്രമല്ല അയല്‍വാസികളെയും അപകടത്തിലാക്കി.

രണ്ട് ദിവസം മുമ്പ് ഫിഷ് ടാങ്ക് വൃത്തിയാക്കിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ടാങ്കില്‍ ഉണ്ടായിരുന്ന പവിഴപ്പുറ്റും ക്രിസ് വൃത്തിയാക്കിയിരുന്നു. വൈകുന്നേരമായതോടെ വീട്ടിലുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി.

also read:പിതാവിന്റെ സഹോദരൻ ബലാത്സംഗം ചെയ്‌ത മൂന്ന് വയസ്സുകാരി ഗുരുതരാവസ്ഥയിൽ

വീട്ടിലെ നായക്കുട്ടികളടക്കം തളർന്ന് വീണതോടെ ആംബുലൻസ് വിളിച്ചു. ആംബുലൻസ് എത്തിയപ്പോഴേക്കും വീട്ടിലെ എല്ലാവരും തളർന്നു വീണിരുന്നു. ശേഷം ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിഷവാതകം ഫിഷ് ടാങ്കില്‍ അലങ്കാരത്തിനായി വച്ച പവിഴപ്പുറ്റില്‍ ഉണ്ടായതെന്ന് മാനിസിലായത്. പലിടോക്സിന്‍ എന്ന വിഷവാതകമാണ് പവിഴപ്പുറ്റില്‍ നിന്ന് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button