ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ്: വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

പിടിയിലായവരില്‍ സ്കൂള്‍ അധ്യാപികയും കോളേജ് വിദ്യാര്‍ത്ഥിനിയും

കൊണാര്‍ക്ക്•ഒഡിഷയില്‍ കൊണാര്‍ക്കിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഒരു സ്കൂള്‍ അധ്യാപികയും ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പടെ ഏഴ് പെണ്‍കുട്ടികളെ റാക്കറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

നിമാപര എസ്.ഡി.പി.ഓ നിരഞ്ജന്‍ പഥിയുടെ നേതൃത്വത്തില്‍ വനിതാ പോലീസുമാര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റ് കോംപ്ലക്സിലെ നിരവധി ഹോട്ടലുകളിലാണ്‌ കഴിഞ്ഞദിവസം രാത്രി റെയ്ഡ് നടത്തിയത്.

9 ഇടപാടുകാരെ അറസ്റ്റ് ചെയ്തതായും ഒരു സ്കൂള്‍ അധ്യാപികയും ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പടെ ഏഴ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. കാമുകന്മാരോടൊപ്പമാണ് ഇവര്‍ ഇരുവരും ലോഡ്ജില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

കൊല്‍ക്കത്ത, ഭദ്രക്, പട്ടമുണ്ടൈ, കിസാന്‍ നഗര്‍, ഔപദ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് യുവതികള്‍. അറസ്റ്റിലായ 9 പേരില്‍ രണ്ടുപേര്‍ ലോഡ്ജ് മാനേജര്‍മാരാണ്.

അറസ്റ്റിലായവരേയും യുവതികളെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Share
Leave a Comment