സല്മാന് ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കാശ്മീരിന് സ്വതന്ത്ര്യം വേണമെന്ന പരാമർശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷു ഐബ് അക്തര്‍. ‘അവസാനം സല്മാന് ഖാനെ ബഹുമാനപ്പെട്ട കോടതി വെറുതെ വിട്ടിരിക്കുന്നു. അതുപോലെ കാശ്മീര്‍, പാലസ്തീന്, യെമന്‍ അഫ്ഗാനിസ്ഥാന് തുടങ്ങി ലോകത്തെ എല്ലാ പ്രശ്നബാധിത പ്രദേശങ്ങളും സ്വതന്ത്രമാകുന്ന വാര്‍ത്ത കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതം നഷ്ടപ്പെടുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് രക്തമൊഴുകുകയാണെന്നായിരുന്നു ശുഐബിന്റെ വിമർശനം.
Read Also: വിമാനം അടിയന്തിരമായി നിലത്തിറക്കി ; ഒഴിവായത് വൻ ദുരന്തം
ഇന്ത്യ-പാകിസ്താന് ബന്ധം ഊഷ്മളമാകാന്‍ രണ്ടു രാജ്യങ്ങളിലെയും യുവത്വം മുന്നോട്ട് വരണം. എന്തുകൊണ്ട് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്ന ചോദ്യം ഉന്നയിക്കണം. ഇനി ഒരു 70 വര്‍ഷങ്ങള്‍ കൂടി ഈ വെറുപ്പില്‍ ജീവിക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ എന്ന് ഞാന്‍ ചോദിക്കുകയാണെന്നും ശുഐബ് വ്യക്തമാക്കി.
Post Your Comments