ലഖ്നൗ : വിദേശ മോഡലുമൊത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റു ചെയ്ത ഉക്രയിന്‍ മോഡലിന്റെ ഫോണില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊത്തുള്ള അശ്ലീല ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. യാത്രാ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന്റെ പേരിലാണ് ഉക്രെയിന്‍ മോഡല്‍ ഡാരിയ മോള്‍ച്ചയെ അറസ്റ്റു ചെയ്തത്. എന്നാല്‍, ഇവര്‍ ഹണി ട്രാപ്പിന്റെ ഭാഗമാണോ എന്ന സംശയത്തില്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം കൈമാറി.
ഡല്‍ഹിയിലെ പോലീസ് ഉദ്യോഗസ്ഥര്‍, വിമാനത്താവള ഉദ്യോഗസ്ഥര്‍, കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒത്തുള്ള ഡയരിയയുടെ അശ്ലീല ചിത്രങ്ങളാണ് ഇവരുടെ ഫോണില്‍ നിന്നും കണ്ടെടുത്തത്.
ഗൊരഖ്പൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇവരെ നേപ്പാള്‍ വഴി ഇന്ത്യയിലേയ്ക്ക് കടക്കാന്‍ സഹായിച്ച ഇന്ത്യന്‍ സുഹൃത്തുക്കളെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനായി ഇവര്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെ വ്യാജമായി നിര്‍മ്മിച്ചിരുന്നു.
Post Your Comments