KeralaLatest NewsNews

സര്‍ക്കാരിനെ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഇളവു കാണിക്കുമ്പോള്‍ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍. ഫീസ് 11 ലക്ഷം വേണമെന്നാണ് മാനേജ്‌മെന്റുകളുടെ പുതിയ ആവശ്യം. ഇതോടെ പ്രതിസന്ധിയിലാകുന്നത് നാലായിരത്തിലധികം വിദ്യാര്‍ത്ഥികളാണ്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിയമ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍,പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകള്‍ അടക്കം 21 കോളേജുകളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഇളവ് നല്‍കുമ്പോഴാണ് മാനേജ്‌മെന്റുകളുടെ പകല്‍ക്കൊള്ള. നേരത്തെ രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ചത് 5 ലക്ഷം രൂപയായിരുന്നു. ഇത് അപര്യാപ്തമാണെന്നും ഫീസ് ഉയര്‍ത്തണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

അതേസമയം നിയമസഭ പാസാക്കിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജ് ബില്ലില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇന്നലെയാണ് ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ബില്‍ ഗവര്‍ണര്‍ മടക്കിയാല്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചേക്കും. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകൊണ്ട് ബില്ല് മടക്കാം. ഇതിന് നിയമോപദേശം തേടിയ ശേഷം മറുപടി നല്‍‍‍കേണ്ടിവരും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button