Latest NewsNewsGulf

സ്‌പോൺസറുടെ വീട്ടിൽ നിന്നും ഒളിച്ചോടി ജയിലിലായി: ഒടുവില്‍ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക്

ദമ്മാം•സ്‌പോൺസറുടെ വീട്ടിൽ നിന്നും ഒളിച്ചോടി മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്തതിന് ജയിലിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം സ്വദേശിനിയായ മെർലിൻ ജോൺ ബ്രിട്ടോ നാലുവർഷങ്ങൾക്ക് മുൻപാണ് സൗദിയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്കായി എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലിസാഹചര്യങ്ങൾ വളരെ മോശമായതിനാൽ, ആരുമറിയാതെ അവിടന്ന് ഒളിച്ചോടിയ മെർലിൻ, ചില പരിചയക്കാരുടെ സഹായത്തോടെ മറ്റു സ്ഥലങ്ങളിൽ ചില വീടുകളിൽ ജോലി ചെയ്തു വരികയായിരുന്നു. ഒരു ദിവസം ജോലി ചെയ്യുന്ന സ്ഥലത്തുള്ളവർക്കൊപ്പം കാറിൽ യാത്ര പോകുമ്പോൾ, ഒരു ചെക്ക്പോയന്റിൽ പോലീസ് പരിശോധനയിൽ പിടിയിലാവുകയായിരുന്നു. ഇക്കാമ ഇല്ലാത്തതിനും, അനധികൃതമായി ജോലി ചെയ്തതിനും കോടതി അവരെ ശിക്ഷിച്ചു, എട്ടുമാസത്തെ തടവുശിക്ഷയ്ക്കായി ജയിലിലേയ്ക്ക് അയച്ചു.

ശിക്ഷ കാലാവധി കഴിഞ്ഞിട്ടും പാസ്സ്പോർട്ടും മറ്റു രേഖകളും ഇല്ലാത്തതിനാൽ മെർലിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ചില പരിചയക്കാർ വഴി, മെർലിൻ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിയ്ക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടൻ ജയിലിലെത്തി മെർലിനെ നേരിട്ട് കണ്ട് വിവരങ്ങൾ മനസ്സിലാക്കി.

തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും മെർലിന്‌ ഔട്ട്പാസ് എടുത്തു കൊടുക്കുകയും, മറ്റു നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി കൊടുക്കുകയും ചെയ്തു. നാട്ടിലെ ബന്ധുക്കൾ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവരോടും നന്ദി പറഞ്ഞ് മെർലിൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button