ദമാം: സൗദിയില്‍ ഷോക്കേറ്റ് മലയാളിക്ക് ദാരുണാന്ത്യം. അല്‍ അഹ്സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. മീമി കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഇലക്ട്രീഷ്യനായ അന്‍വര്‍ വെള്ളിയാഴ്ച രാവിലെ അരാംകോ കമ്പനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റ് മരിച്ചത്.
കൊടുങ്ങല്ലൂര്‍ ഏറിയാട് കറുകപ്പാടത്ത് അബ്ദു റഹ്മാന്റെയും നഫീസയുടെയും മകനാണ് അന്‍വര്‍ ശമീം.ഭാര്യ നൂര്ജഹാന്. മക്കള്‍: തമന്ന, റന. 15 വര്‍ഷത്തോളമായി അന്‍വര്‍ സൗദിയിലാണ് ജോലി ചെയ്യുന്നത്. അന്‍വറിന്റെ മൃതദേഹം അല്‍ അഹ്സ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments