
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് സമീപം ബൈക്ക് യാത്രീകനാണ് ഡ്രൈവറെ ആക്രമിച്ചത്. വണ്ടിക്ക് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ ഹാഷിമിനാണ് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ ഹാഷിമിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments