കൊല്ലം: കഴിഞ്ഞ ഒക്ടോബര്‍ 20 ന് കൂട്ടുകാര്‍ക്ക് നല്‍കാനായി മിഠായിയുമായാണ് ഗൗരി നേഹ സ്‌കൂളിലേക്ക് പോയത്. പിന്നീട് വീട്ടിലെത്തിയത് ഗൗരിയുടെ ജീവനില്ലാത്ത ശരീരമാണ്. മകളുടെ വേർപാടിൽ മാതാപിതാക്കളുടെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ഒരിക്കല്‍ കൂടി മകളുടെ ഓര്‍മ്മകളിലേക്ക് മടങ്ങിയ ഗൗരിയുടെ അച്ഛന്‍ പ്രസന്നനും അമ്മ ഷാലിയും കണ്ണീരോടെയാണ് ഗൗരിയുടെ ബാഗും പുസ്തകങ്ങളും ഏറ്റുവാങ്ങിയത്.
also read:ഗൗരി നേഹയുടെ മരണം:അധ്യാപകർക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന ബാഗ് കോടതിയുടെ അനുമതിയോടെയാണ് രക്ഷാകർത്താക്കൾക്ക് തിരികെ നല്‍കിയത്. ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിലൊന്നാണ് ബാഗും പുസ്തകങ്ങളും ഇതാണിപ്പോൾ വീട്ടുകാർക്ക് വിട്ടുനൽകിയത്.
Post Your Comments