കൊച്ചി: ഹോട്ടലില്‍ നിന്നും പൊരിച്ച കോഴി കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊച്ചിയിലാണ് സംഭവം. വൈപ്പിന്‍ മാലിപ്പുറം വളപ്പ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ നിന്ന് പൊരിച്ച കോഴി കഴിച്ച വല്ലശേരിയിലെ അര്‍ജുനന്‍ (24), തറപറമ്പില്‍ വിഷ്ണു (23), തോട്ടുങ്കര നിജിന്‍ (24), പുതുവൈപ്പ് കര്‍ത്തേടത്ത് നിധീഷ് (25), മാലിപ്പുറം കണ്ണശേരി അമന്‍ (18), കുന്നപ്പിള്ളി മന്‍സിയ (28), വളപ്പ് രാമച്ചാന്‍ കെട്ടില്‍ മേരി ഹര്‍മ്യന്‍ (28), മിഥുന്‍(20), എളങ്കുന്നപ്പുഴ കപ്പിത്താന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ (52), ഭാര്യ മേരി സെബാസ്റ്റ്യന്‍ (48), മക്കളായ സാംസണ്‍ സെബാസ്റ്റ്യന്‍ (22), ഷാന്‍ സെബാസ്റ്റ്യന്‍ (12), എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മാലിപ്പുറം ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരാതിയെത്തുടര്‍ന്ന് നടന്ന പരിശോധനയില്‍ മതിയായ രേഖകളില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങളും വൃത്തിയില്ലാത്ത ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവിടെ ജോലിചെയ്തിരുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല. ഹോട്ടല്‍ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments