Latest NewsIndiaNewsInternationalGulf

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സൂക്ഷ്‌മ പരിശോധന ഏര്‍പ്പെടുത്തി ഫേസ്ബുക്ക്‌

ന്യൂഡൽഹി: ഫേസ്ബുക്കിലൂടെയുള്ള രാഷ്രീയ പരസ്യങ്ങളക്ക് മേൽ നിയന്ത്രണം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഫേസ്ബുക്കിനെ രാഷ്ട്രീയ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവണത പതിവാണ്. ഏതൊരു വ്യക്തിക്കും സ്വന്തം അക്കൗണ്ടിൽ നിന്ന് ഇത് ചെയ്യാവുന്നതാണ്. അക്കൗണ്ട് വ്യാജമാണെങ്കിൽ പോലും ഇത് ചെയ്യാനാകും. ഇതിനുമേലാണ് ഫേസ്ബുക്ക് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്. അംഗീകാരമുള്ള ഫേസ്ബുക്ക് പേജുകൾക്ക് മാത്രം രാഷ്ട്രീയ പരസ്യങ്ങള്‍ നൽകാനാകു. അത്തരം പരസ്യങ്ങൾക്കുമേൽ ഫേസ്ബുക്കിന്റെ സൂക്ഷമ പരിശോധനയും ഉണ്ടാകും.

also read:മ്യാ​ന്മ​റി​ലെ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളോ​ട്​ മാ​പ്പു​പ​റ​ഞ്ഞ്​ ഫേസ്ബുക്ക്

ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റെ സഹായത്തോടെ രാഷ്ട്രീയ പരസ്യങ്ങളേ നിരീക്ഷിക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പരസ്യങ്ങളെ മാത്രമല്ല എല്ലാത്തരം പരസ്യങ്ങളെയും ഫേസ്ബുക്ക് നിരീക്ഷിക്കും. ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് എല്ലാ പരസ്യങ്ങളും ഒരുമിച്ചു കാണാനുള്ള അവസരവും ഒരുക്കുന്നുണ്ട്. ഓരോ പരസ്യത്തിന്റേയും വിവരങ്ങളും, ആളുകൾ എങ്ങനെ പരസ്യത്തോട് പ്രതികരിച്ചുവെന്നും അറിയാൻ കഴയും. ധാരാളം ഫോളോവെർസ് ഉള്ള പേജുകളും അംഗീകാരം നേടേണ്ടി വരയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button