Latest NewsKeralaNews

ഒളിച്ചുകളിച്ച് സർക്കാർ ; ബിൽ കൈമാറിയത് അൽപം മുമ്പ്

തിരുവനന്തപുരം : കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ കെെമാറിയത് അൽപം മുമ്പ് . നിയമ സെക്രട്ടറി രാജ് ഭവനിൽ എത്തിയാണ് ബിൽ കൈമാറിയത്. ഇന്നലെ കെെമാറിയെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. നിയമ സെക്രട്ടറിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്‌ച അവസാനിച്ചു.

ഉത്തരവ് മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയയ്‌ക്കാനാണ് സാദ്ധ്യതയെന്നാണ് നിയമ വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണര്‍ നിയമസെക്രട്ടറിയെ വിളിച്ചു വരുത്തിയത്.

ഞായറാഴ്ചയ്ക്കുള്ളില്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button