കാലിഫോര്‍ണിയ : ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സന്ദേശങ്ങള്‍ സ്വീകര്‍ത്താക്കളുടെ ഇന്‍ബോക്സില്‍ നിന്നും ഫേസ്ബുക്ക് രഹസ്യമായി ഡിലിറ്റ് ചെയ്തു. സംഭവത്തില്‍ ദുരൂഹത നിഴലിയ്ക്കുന്നു, എന്തെന്നാല്‍ ഒരു ഫേസ്ബുക്ക് ഉപഭോക്താവ് തന്റെ സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഒരിക്കലും ആ വ്യക്തിയുടെ ഇന്‍ബോക്സില്‍ കയറി മറ്റൊരാള്‍ക്ക് ഡിലിറ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ അത് സംഭവിച്ചിരിക്കുന്നു.
ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് പ്രകാരം സുക്കര്‍ ബര്‍ഗ് അയച്ച പഴയ ഫേസ്ബുക്ക് സന്ദേശങ്ങള്‍ ഇന്‍ബോക്സില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അതേസമയം ആ അക്കൗണ്ടില്‍ നിന്നും അയച്ച സ്വന്തം മറുപടി അപ്രത്യക്ഷമായിട്ടില്ല.
ഉപഭോക്താക്കളുടെ ഇന്‍ബോക്സില്‍ നിന്ന് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ഫേസ്ബുക്ക് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. അല്ലെങ്കില്‍ ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല. ഇത് ഫേസ്ബുക്കിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
നിലവില്‍ ഉപഭോക്താക്കളുടെ ഇന്‍ബോക്സില്‍ വന്ന സന്ദേശങ്ങള്‍ മാത്രമേ ഇപ്പോള്‍ ഡെലിറ്റ് ചെയ്യാന്‍ പറ്റൂ. അതില്‍ മറ്റൊരാള്‍ക്ക് കടന്നുകയറ്റത്തിന് സാധിക്കില്ല എന്നിരിക്കെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതിനു പിന്നില്‍ ഫേസ്ബുക്ക് തന്നെയാണെന്നാണ് തെളിയുന്നത്.
അതേസമയം, ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ച് കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയുള്ള പ്രചരണത്തിന് സഹായം നല്കിയ സംഭവത്തില്‍ അടുത്തയാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകാനിരിക്കുകയാണ് സക്കര്‍ബര്‍ഗ്.
Post Your Comments