ഉരുളക്കിഴങ്ങ് ജ്യൂസ്, തൈര്, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്.
ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്. അതുപോലെ മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്‌ക്രബ് ചെയ്‌തു കഴുകിക്കളയാം. നിറം വയ്‌ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.
read also: കഴുത്തിലേയും കൈമുട്ടുകളുടെയും കറുത്ത പാടുകള്‍ അകറ്റാന്‍ ചില ഒറ്റമൂലികള്‍
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്‌ത് ഇതിന്റെ ജ്യൂസ് എടുക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്‌ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം. ഉരുളക്കിഴങ്ങ് നീരില്‍ പഞ്ചസാര കലര്‍ത്തി ബ്ലാക്‌ഹെഡ്‌സ് ഉള്ള ഭാഗത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ഇവ നീക്കാന്‍ ഇത് സഹായിക്കും. യാതൊരു പാര്‍ശ്വഫലവുമില്ലാതെ.
Post Your Comments