Latest NewsNewsInternational

സല്‍മാന്‍ ഖാന് തടവ്​ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്​താവനയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: കൃഷ്​ണ മൃഗത്തെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന്​ അഞ്ചുവര്‍ഷം തടവ്​ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്​താവനയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ്​ അബ്ബാസ്. സല്‍മാന്‍ ഖാ​ന്‍ ന്യൂനപക്ഷ മതക്കാരനായതിനാലാണ്​ അദ്ദേഹത്തിന്​ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നത്​​. മറ്റേതെങ്കിലും മതക്കാരനായിരുന്നുവെങ്കില്‍ സല്‍മാനെതിരെ ഇത്രയും കഠിനമായ നടപടി സ്വീകരിക്കുമായിരുന്നില്ല.

ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ മതക്കാരനായിരുന്നെങ്കില്‍ സല്‍മാന്‍ ഖാനോട്​ കോടതി ദയയോടെ പെരുമാറുമായിരുന്നുവെന്ന്​ മന്ത്രി പറഞ്ഞു​. മുസ്​ലിമായതു കാരണമാണ്​ സല്‍മാന്‍ ഖാന്‍ ജയിലിലായതെന്നും ക്വാജാ അബ്ബാസ് ഒരു ദേശീയ മാധ്യമത്തോട്​​ പ്രതികരിച്ചു. 20 വര്‍ഷം മുമ്പ്​ നടന്ന കേസില്‍ വന്ന വിധിയിലൂടെ മുസ്​ലിങ്ങളുടെയും ക്രിസ്​ത്യാനികളുടെയും ദലിതരുടെയും ജീവിതം ഇന്ത്യയില്‍ ദുഷ്​കരമായിരിക്കുകയാണെന്നും​ ക്വാജാ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button