കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും അന്നു സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മാര്‍ച്ചിലെ ബസ് ചാര്‍ജ് വര്‍ധനവിനുശേഷം ഡീസലിനു ലീറ്ററൊന്നിനു രണ്ടു രൂപ വര്‍ധിച്ച സാഹചര്യത്തില്‍ വിഷുവിനു തൊഴിലാളികള്‍ക്ക് ഉല്‍സവബത്ത നല്‍കാന്‍പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നു യോഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടാം തിയ്യതിയിലെ പൊതു പണിക്കിന് ശേഷം ഒരാഴ്ചക്കിടെ വീണ്ടും ഒരു ഹര്‍ത്താല്‍ അംഗീകരിക്കാനാവില്ല എന്ന് ഫെഡറേഷന്‍ പ്രസിഡണ്ട് എം.ബി സത്യനും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബുവും അറിയിച്ചു. എ. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എം. തുളസീദാസ്, കെ.പി. ശിവദാസന്‍, എം.കെ.പി. മുഹമ്മദ്, എം.എസ്. സാജു, ഇ. റിനീഷ്, കെ.കെ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
Post Your Comments