പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്.നീക്കം. 52 അംഗ കൗണ്‍സിലില്‍ എല്‍ ഡി എഫ് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് പ്രമേയം പാസാകുക. ബി.ജെ.പിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് വേണ്ടി വോട്ടു ചെയ്യാമെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് പറഞ്ഞു.
Post Your Comments