Latest NewsNewsIndia

കാശ്മീരിൽ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ യുവാവിന്റെ തലയറുത്തു

ജമ്മു: കശ്​മീരിലെ ബന്ദിപൂരില്‍ നിന്നും ലഷ്കര്‍ ഇ  ത്വയിബ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ യുവാവി​​ന്റെ മൃതദേഹം തലയറുത്ത നിലയില്‍കണ്ടെത്തി.. 24 കാരനായ മന്‍സൂര്‍ അഹ്​മറി​ന്റെ വികൃതമാക്കപ്പെട്ട മൃതദേഹമാണ്​ വീടിന്​ സമീപമുള്ള തോട്ടത്തില്‍ കണ്ടെത്തിയത്​. വ്യാഴാഴ്​ച അര്‍ദ്ധരാത്രിയോടെയാണ്​ മന്‍സൂറി​​െന്‍റ മൃതദേഹം കണ്ടെത്തിയത്​.

ബുധനാഴ്​ചയാണ്​​ തീവ്രവാദികള്‍ 24 കാരനായ മന്‍സൂര്‍ അഹ്​മറിനെയും പിതാവ്​ അബ്​ദുല്‍ ഗഫാര്‍ ഭട്ടിനെയും തട്ടികൊണ്ടുപോയത്​. ഭീകരരില്‍ നിന്നും അബ്​ദുള്‍ ഗഫാര്‍ പരിക്കുകയോടെ രക്ഷപ്പെട്ടു. വെടിയേറ്റ്​ പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്​. ഹാജിനിലെ വസതിയിലേക്ക്​ അതിക്രമിച്ചെത്തിയ തീവ്രവാദികള്‍ വീട്ടുകാരെ ആ​ക്രമിച്ച ശേഷം മന്‍സൂറിനെയും അബ്​ദുലിനെയും കടത്തി കൊണ്ടുപോവുകയായിരുന്നു.

ഒരാഴ്​ചക്കുള്ളില്‍ ഹാജിനില്‍ നിന്ന്​ യുവാക്കളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെ സംഭവമാണിത്​. തിങ്കളാഴ്​ച ഇതേ പ്രദേശത്തു നിന്നും കടത്തികൊണ്ടുപോയ മുംതാസിര്‍ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button