പുല്‍പ്പള്ളി : പഞ്ചസാര ചാക്കു കൊണ്ടു തുന്നിയ വസ്ത്രം മാത്രം ഉപയോഗിക്കുന്ന വ്യക്തി. പുല്‍പ്പള്ളി ശശിമല താമരച്ചാലില്‍ ടി ജെ ജോസഫ് എന്ന വയോധികനാണ് ഇത്തരത്തിൽ ജീവിക്കുന്നത്. ഇദ്ദേഹം 2004 മുതല്‍ ചാക്കു കൊണ്ടാണ് നഗ്നത മറയ്ക്കുന്നത്. ആധുനീക വസ്ത്രധാരണരീതികളോടുള്ള കടുത്ത പ്രതിഷേധവുമായാണ് ചാക്ക് തുന്നി നഗ്നത മറച്ച് ഇദ്ദേഹം ജീവിക്കാന്‍ തുടങ്ങിയത്.
1965-ലാണ് കോഴിക്കോട് കല്ലാനോട് സ്വദേശിയായിരുന്ന ജോസഫ് വയനാട്ടിലെത്തുന്നത്. പാടിച്ചിറ അങ്ങാടിയില്‍ വെള്ളം ചുമന്നും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായും ജീവിതം തുടങ്ങി. ജോസഫ് അക്കാലത്ത് നാട്ടുകാര്‍ക്ക് ഒരു സഹായം തന്നെയായിരുന്നു. ഇതിനിടയില്‍ ഡല്‍ഹിയിലേക്ക് പോകുകയും അവിടുത്തെ മദര്‍തെരേസാ ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. ജോസഫിനെ അവിടുന്ന് ലഭിച്ച അറിവുകള്‍ സാധാരണ ചിന്തകളില്‍ നിന്നും മാറ്റിക്കൊണ്ടിരുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തെ വിദേശ വസ്ത്രധാരണരീതി അനുകരിച്ച് നശിപ്പിക്കുന്ന ഫാഷനുകള്‍ ജോസഫിനെ മാറി ചിന്തിപ്പിച്ചുകൊണ്ടിരുന്നു. അതോടെ 2004-ല്‍ ധരിച്ചിരുന്ന വസ്ത്രം മാറ്റി ചാക്കുകൊണ്ട് വസ്ത്രമുണ്ടാക്കി ഇടാന്‍ തീരുമാനിച്ചു.
read also: വിദ്യാർത്ഥിനിയുടെ പ്രശ്നങ്ങളിൽ ഇടപെട്ട കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് മതില്‍ ചാടി, സംഭവം ഇങ്ങനെ
ചാക്ക് തുന്നി വസ്ത്രമുണ്ടാക്കുന്നത് ഏറെ പ്രയാസമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചാക്ക് വസ്ത്രം ഒന്നര വര്‍ഷം വരെ ഉപയോഗിക്കാം. മൂന്ന് പഞ്ചസാരചാക്കാണ് ഒരു വസ്ത്രത്തിന് വേണ്ടി വരുന്നത്. ഇതിനായി കോഴിക്കോട് വലിയങ്ങാടിയിലേക്കാണ് പോകും. 10 ചാക്കെങ്കിലും ഒരുതവണ പോകുമ്പോള്‍ വാങ്ങും. ഉള്ളില്‍ നേര്‍ത്ത തുണിവെച്ച് തുന്നിപ്പിടിച്ചെടുക്കും. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാട്ടമാണ് എന്നും ലക്ഷ്യമെന്നും ജോസഫ് പറയുന്നു.
Post Your Comments