KeralaLatest News

മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു

തിരുവനന്തപുരം ; കണ്ണൂർ കരുണ മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു. ഇനി ബില്ലിന് അംഗീകാരം നൽകേണ്ടത് ഗവർണ്ണർ. നിയമ വിദഗ്ദ്ധരുടെ അഭിപ്രായം ഗവർണ്ണർ തേടിയിരുന്നു.  വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് ബില്‍ തിരിച്ചയക്കാമെന്ന സുപ്രീംകോടതി പരാമര്‍ശം നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായാലും സുപ്രീം കോടതിക്ക് ഇത്  അസാധുവാക്കാം.

ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ എംബിബിഎസ് പ്രവേശനം സാധൂകരിക്കുന്നതാണ് ബില്‍. നേരത്തെ ആരോഗ്യ സെക്രട്ടറി ബില്‍ ഒപ്പിട്ട് നിയമ വകുപ്പിന് കൈമാറിയിരുന്നു.

ഇനി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണറുടെ തീരുമാനമാണ് പ്രധാനം. ഗവര്‍ണര്‍ ഒപ്പിട്ടാലും ബില്ലിനെ പരാതിക്കാരായ മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. നാല് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടും പ്രധാനമാണ്.

Also read ;കരുണാ സഹായ നിയമം റദ്ദാക്കിയാല്‍ വിദ്യാര്‍ത്ഥികളെ ചൈനയില്‍ അയച്ച്‌ പഠിപ്പിക്കും” #കോഴക്കോളേജുകള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ ജയശങ്കറിന്റെ പരിഹാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button