യാംഗോൻ: മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് ഫേസ്ബുക്ക്. രാജ്യത്തെ വംശീയാക്രമണത്തിന് ആക്കം കൂട്ടാൻ ജനങ്ങള്‍ ഫേസ്ബുക്കിനെ ഉപയോഗിച്ചുവെന്നും തക്കസമയത്ത് തങ്ങള്‍ അതു കണ്ടെത്തി തടഞ്ഞുവെന്നും സക്കർബർഗ് പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ നിരവധി മനുഷ്യാവകാശ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് രംഗത്ത് വന്നത്.
Read Also: സുപ്രീംകോടതി വിധി : ഡിവൈഎഫ്ഐ നേതാവിനേയും മന്ത്രിസഭയേയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍
ബുദ്ധിസ്റ്റുകളും മുസ്ലിംകളും ഒരുപോലെ ഫേസ്ബുക്കിലെ മെസഞ്ചര്‍ വഴി വൈകാരികമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നും അത് കണ്ടെത്തി തങ്ങള്‍ തടഞ്ഞു എന്നുമായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്. എന്നാൽ ആ സമയത്ത് സാമൂഹികമാധ്യമം വഴി പ്രചരിച്ച വിദ്വേഷജനകമായ സന്ദേശങ്ങള്‍ ദുര്‍ബലമാക്കിയത് മനുഷ്യാവകാശ സംഘടനകൾ ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എതിർപ്പുമായി സംഘടനകൾ രംഗത്തെത്തിയത്. ഇതോടെ ഇക്കാര്യത്തില്‍ ആദ്യ ഇടപെടലുകള്‍ നടത്തിയ സന്നദ്ധ സംഘങ്ങളെ സക്കര്‍ബര്‍ഗ് പരാമര്‍ശിക്കാതെ പോയതില്‍ മാപ്പു പറയുന്നതായി ഫേസ്ബുക്ക് വ്യക്തമാക്കുകയായിരുന്നു.
Post Your Comments