CinemaLatest News

സല്‍മാന്റെ ജാമ്യാപേക്ഷ; കോടതിയുടെ തീരുമാനം ഇങ്ങനെ

ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാന് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ചു വര്‍ഷത്തെ തടവുശിക്ഷ. ഈ കേസില്‍ സൽമാന്‍ നല്‍കിയ ജാമ്യാപേക്ഷ രാജസ്ഥാൻ ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. നാളെ രാവിലെ 10 : 30 ന് പരിഗണിക്കുമെന്നും ഇന്ന് രാത്രിയും സൽമാൻ ജയിലിൽ കഴിയണമെന്നും കോടതി അറിയിച്ചു.

1998ല്‍ ഹം സാത്ത് സാത്ത് ഹൈയുടെ ചിത്രീകരണത്തിന്റെ സമയത്ത് സല്‍മാനും ചിത്രത്തിലെ സഹതാരങ്ങളായ സൈഫ് അലി ഖാന്‍, സോണാലി ബാന്ദ്രെ, നീലം എന്നിവര്‍ ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതാണ് കേസ്. ഇതില്‍ സല്‍മാന്‍ ഒഴികെയുള്ളവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജോധ്പുര്‍ കോടതി അഞ്ചു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് സല്‍മാന് ശിക്ഷ വിധിച്ചത്.

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്ന ഒരു കൃഷ്ണമൃഗത്തിന് വെള്ളം കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു സല്‍മാന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button