പനാജി: തന്റെ സന്തോഷങ്ങള്‍ക്കു പിന്നിലെ വിചിത്ര കാരണം വ്യക്തമാക്കി യോഗ ഗുര ബാബാ രാംദേവ്. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹം കഴിക്കാതെയിരുന്നതാണു തന്റെ സന്തോഷങ്ങള്‍ക്കു കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എനിക്കു ഭാര്യയില്ല, മക്കളില്ല, എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെ ജീവിക്കുന്നു, അദ്ദേഹം പറഞ്ഞു.
വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല. പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. മറ്റുചിലര്‍ അതു കഴിഞ്ഞവരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതു വഹിക്കേണ്ടിവരും. എനിക്കു കുട്ടികളുണ്ടായിരുന്നെങ്കില്‍ അവര്‍ പതഞ്ജലിയില്‍ അവകാശം ചോദിച്ചേനെ. പതഞ്ജലി നിങ്ങളുടെ പിതാവിന്റേതല്ല, ഈ രാജ്യത്തിന്റേതാണെന്നു താന്‍ അവരോടു പറയേണ്ടിവന്നേനെ. ദൈവം എന്നെ രക്ഷിച്ചതാണെന്ന വിശ്വാസമാണ് എനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈസ്റ്റ് ഇന്ത്യ കമ്പനി പോലുള്ളവ നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ടുപോയി, അവരെ പാഠം പഠിപ്പിക്കണമെന്നു ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു എന്നും ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രാംദേവ് പറഞ്ഞു. ഞാനെന്താണോ പഠിച്ചത് അതാണ് ആരോഗ്യ, വിദ്യാഭ്യാസ, മേഖലകളില്‍ ഈ രാജ്യത്തെ പാവപ്പെട്ടവര്‍ക്കുവേണ്ടി നിക്ഷേപിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments