തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനേയും മന്ത്രിസഭയേയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ഡിവൈഎഫ്ഐ നേതാവ് നിതിന്‍ കണിച്ചേരിയായിരുന്നു അഡ്വ. ജയശങ്കറിന്റെ വാക്കിന്റെ ചൂടറിഞ്ഞത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാനുള്ള ബില്ലില്‍ കോണ്‍ഗ്രസ് അനുകൂലമായി വോട്ടു ചെയ്തതിനെ എതിര്‍ത്ത് എ കെ ആന്റണി രംഗത്തെത്തിയ സാഹചര്യത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ കത്തികയറിയത്.
ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ നേതാവ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെയും സര്‍ക്കാറിനെയും ന്യായീകരിച്ചു രംഗത്തെത്തിയപ്പോഴാണ് അഡ്വ ജയശങ്കര്‍ വിമര്‍ശനവുമായി എത്തിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഉടമ ജബ്ബാര്‍ ഹാജി അഡ്മിഷന് കോഴ വാങ്ങിയതെന്ന പരാതി ഉയര്‍ന്നില്ലെന്നാണ് നിതിന്‍ കണിച്ചേരി പറഞ്ഞത്. അങ്ങനെ വാങ്ങിയെങ്കില്‍ അഡ്വ. ജയശങ്കര്‍ പരാതി നല്‍കട്ടെ എന്നും നിതിന്‍ പറഞ്ഞു. ഇതോടെയാണ് നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് ഉളുപ്പുണ്ടോ നിതിന്‍.. നിങ്ങളൊരു ഡിവൈഎഫ്ഐ നേതാവാണോ.. എന്നു ചോദിച്ചു കത്തിക്കയറിയ ജയശങ്കര്‍ നിതിന്‍ കണിച്ചേരിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ നാളെ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് ജബ്ബാര്‍ഹാജി പൈസ കൊടുക്കാത്തതു കൊണ്ടാണ് അനുകൂല വിധി നല്‍കാത്തതെന്ന് പരയൂലോ എന്നാണ് വക്കീല്‍ ചോദിച്ചത്. നേരത്തെ തന്നെ ജബ്ബാര്‍ഹാജി അഡ്മിഷന് വേണ്ടി പണം ചോദിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും നിതിന് അത് അറിയില്ലേ എന്നും ജയശങ്കര്‍ ചോദിച്ചു.
കേസ് ഉണ്ടായാല്‍, എനിക്ക് പേടിയില്ല, നിങ്ങളുടെ നേതാക്കള്‍ വാങ്ങിയ കാശ് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന പേടിയുണ്ടോ… എന്നും പറഞ്ഞ് വക്കീല്‍ രോഷം കൊണ്ടു. രോഷം കൊണ്ട് ജ്വലിച്ച വക്കീലിനെ വ്യക്തിപരായ കാര്യങ്ങളിലേക്ക് പോകരുതെന്ന് പറഞ്ഞ് അവതാരകന്‍ പി ജി സുരേഷ് കുമാര്‍ ശാന്തനാക്കിയത്. എന്തായാലും താടിവടിച്ച് വ്യത്യസ്ത ലുക്കിലെത്തിയ ജയശങ്കര്‍ തന്റെ തനത് ശൈലിയില്‍ തന്നെയാണ് കത്തിക്കയറിയത്.
Post Your Comments