KeralaLatest NewsNewsIndia

108 ആംബുലന്‍സ് സര്‍വീസ് നിർത്തുന്നു: പകരം ബി.​എ​ല്‍.​എ​സ് എത്തും

തി​രു​വ​ന​ന്ത​പു​രം: ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച 108 ആം​ബു​ല​ന്‍​സു​ക​ള്‍ നി​ര​ത്തൊ​ഴി​യു​ന്നു. പ​ക​രം ബേ​സി​ക്​ ലൈ​ഫ്​ സേ​വി​ങ്​ (ബി.​എ​ല്‍.​എ​സ്) ആം​ബു​ല​ന്‍​സു​ക​ള്‍ നി​ര​ത്തി​ലോ​ടും. സ്വ​കാ​ര്യ​സം​രം​ഭം വ​ഴി​യോ ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചോ 315 ആം​ബു​ല​ന്‍സു​ക​ള്‍ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ല​വി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന 43 ആം​ബു​ല​ന്‍സു​ക​ള്‍ എ​മ​ര്‍​ജ​ന്‍സി മെ​ഡി​ക്ക​ല്‍ പ്രോ​ജ​ക്ടി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ നേ​ര​ത്തേ വാ​ങ്ങി​യ​ത്. എന്നാൽ ബി.​എ​ല്‍.​എ​സ് ആം​ബു​ല​ന്‍​സു​ക​ള്‍ കരാറടിസ്ഥാനത്തിലാകും നിരത്തിലോടുക

also read:48 കോടി മുടക്കി പുതിയ ആംബുലന്‍സ് സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

ബി.​എ​ല്‍.​എ​സ് ആം​ബു​ല​ന്‍​സു​ക​ള്‍ വരുന്നതോടെ നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ന്‍സു​ക​ള്‍ പി​ന്‍വ​ലി​ച്ച്‌ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ക്ക് വി​ട്ടു​ന​ല്‍​കു​ന്ന​കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. റോ​ഡ്​ അ​പ​ക​ട​ങ്ങ​ളി​ല്‍​പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ട്രോ​മാ​കെ​യ​ര്‍ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നാ​ണ്​ പു​തി​യ തീ​രു​മാ​നം. ഇ​തി​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി ഏ​പ്രി​ലി​ല്‍ പൂ​ര്‍ത്തി​യാ​ക്കും.മേ​യ്- ജൂ​ണ്‍ മാ​സ​ത്തോ​ടെ ആം​ബു​ല​ന്‍​സ്​ ശൃം​ഖ​ല പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ ക​ഴി​യും​വി​ധ​ത്തി​ലാ​ണ്​ ന​ട​പ​ടി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. 108 നി​ര​ത്തൊ​ഴി​യു​ന്ന​തോ​ടെ അ​തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​മാ​കു​മെ​ന്ന പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button