KeralaLatest NewsNews

നാട്ടില്‍ ബസ്‌ ഡ്രൈവര്‍ ആയിരുന്ന സത്താര്‍ ഖത്തറിലെത്തി പച്ചപിടിച്ചത് ഡാന്‍സ് ടീച്ചറെ വിവാഹം കഴിച്ചതോടെ: വില്ലനായി എത്തിയ രാജേഷ്‌ മരണം ചോദിച്ച് വാങ്ങിയതിങ്ങനെ

തിരുവനന്തപുരം : തിരുവനന്തപുരത്ത് റേഡിയോ ജോക്കി കൊല്ലപ്പെട്ട കേസിലെ അറിയാക്കഥകള്‍ പുറത്ത്. ആലപ്പുഴ ഓച്ചിറ സ്വദേശിയായ സത്താറാണ് കേസിലെ ഒന്നാം പ്രതിയെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ ക്വട്ടേഷനിലാണ് അലിഭായ് എന്ന വാടകക്കൊലയാളി കൃത്യം നടത്തിയത്. ആലപ്പുഴയിലെ സാധാരണ കുടുംബത്തിലായിരുന്നു സത്താര്‍ ജനിച്ചത്. നാട്ടില്‍ ബസ് ഓടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ഗള്‍ഫിലേക്ക് പോയതോടെ ജീവിതം മാറിമറിഞ്ഞു. അവിടെ ചില ബിസിനസുകള്‍ ചെയ്തതോടെ പണം ഒഴുകിയെത്തി.

ഇതിനിടെ ആലപ്പുഴ തുമ്പോളി സ്വദേശിനിയായി സുന്ദരിയായ യുവതിയുമായി പ്രണയത്തിലായി. അന്യമതസ്ഥയായ ഇവരെ മതംമാറ്റി വിവാഹം കഴിച്ചതോടെ വച്ചടിവച്ചടി കയറ്റമായി സത്താറിന്. ഗള്‍ഫില്‍തന്നെ ഇരുവരും തുടര്‍ന്നു. ഇരുവര്‍ക്കും ജോലിയും നൃത്താദ്ധ്യാപികയെന്ന നിലയില്‍ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും അവരുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി. നാട്ടില്‍ പലയിടും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവര്‍ ഗള്‍ഫില്‍ ജിംനേഷ്യമുള്‍പ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയര്‍ത്തി.

ജീവിതം സന്തോഷകരമായി പോകുന്നതിനിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് വില്ലനായി രാജേഷ് എത്തുന്നത്. സ്വന്തം ഭാര്യ രണ്ടു പെണ്‍മക്കളെയും തന്നെയും ഉപേക്ഷിച്ച് റേഡിയോ ജോക്കിയായ രാജേഷുമായി അടുത്തതാണ് ഭര്‍ത്താവിനെക്കൊണ്ട് ക്വട്ടേഷന്‍ നല്കാന്‍ പ്രേരിപ്പിച്ചത്. സത്താറിന്റെ ഭാര്യയുമായി രാജേഷ് അടുപ്പത്തിലായതോടെ സത്താറിന്റെ ജീവിതം തകര്‍ന്നു. നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രാജേഷിന് ഗള്‍ഫില്‍ വച്ച് ഭീഷണിയുണ്ടായി. അതോടെയാണ് രണ്ട് വര്‍ഷം മുമ്പ് രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. രണ്ട് പെണ്‍കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി സൗഹൃദം തുടരുന്നതിലുള്ള പകയാണ് രാജേഷിനെ വകവരുത്താന്‍ സത്താറിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button