ന്യൂഡല്‍ഹി: ഒരേസമയം ഒന്നിലേറെ സീറ്റുകളില്‍ ഒരാൾ മത്സരിക്കുന്ന രീതി നിർത്തലാക്കണമെമെന്ന് വിലക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍.ഇതിനായി സ്ഥാനാർഥി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഒരു സ്ഥാനാർഥി ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് വ്യക്‌തമാക്കിയത്. ബി.ജെ.പി. നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടു മണ്ഡലങ്ങളില്‍നിന്നും ഒരാള്‍തന്നെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് ഉപതെരഞ്ഞെടുപ്പിലേക്കു നയിക്കുമെന്നും വലിയ പണച്ചെലവിന് ഇടയാക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. നിയമ കമ്മിഷന്റെ 255-ാമത് റിപ്പോര്‍ട്ടിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
Post Your Comments