Latest NewsNewsIndia

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ഖാന് അഞ്ച് വര്‍ഷം തടവ്

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും. രാജസ്ഥാന്‍ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ കഴിഞ്ഞ മാസം 28നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്. ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിനിമാ താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, സെനാലി ബിന്ദ്ര, നീലം എന്നിവരെയും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേശ് ഗൗരേയും കോടതി വെറുതെവിട്ടു.

സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്‌.എം സരസ്വത് ആണ് ഹാജരായത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച്‌ വേട്ടയാടിയെന്നാണ് കേസ്.

കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. മാ​​​ർ​​​ച്ച് 28നു ​​​കേ​​​സി​​​ന്റെ വി​​​ചാ​​​ര​​​ണാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. വിധി പ്രഖ്യാപനത്തെ തുടര്‍ന്ന്  കനത്ത സുരക്ഷാവലയത്തിലായിരുന്നു ജോധ്പൂര്‍ കോടതി. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പൊലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button