Latest NewsKeralaNews

അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതില്‍ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ ചിത്രവും: മോര്‍ഫ് ചെയ്തതിനു പിന്നിലെ ഉദ്ദേശം മറ്റ് ചിലത്

വിവാഹ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ശീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്തതില്‍ പന്ത്രണ്ട് വയസുള്ള കുട്ടിയുടെ ചിത്രവും. ഈ സംഭവത്തില്‍ മുഖ്യപ്രതി വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെ(33) പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്ന വിവരത്തെ തുടര്‍ന്ന് വടകരയില്‍ നിന്നും അന്വേഷണസംഘം ഇടുക്കയിലേക്ക് തിരിച്ചു.

ഇയാളെ ഇന്ന് വടകരയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അതിനുശേഷം തെളിവെടുപ്പ് നടത്തും. സ്റ്റുഡിയോ റെയ്ഡ് ചെയ്ത പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. മുഖ്യപ്രതിയെ പിടികൂടാത്തതുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇടുക്കിയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാകുന്നത്. ഇന്നലെ രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമം നടത്തവേയാണ് ഇയാള്‍ പിടിയിലായത്.

വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ശേഖരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്നചിത്രങ്ങളാക്കി മാറ്റുന്ന ഇയാള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ക്കെതിരേ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നതും ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്.

സ്റ്റുഡിയോ ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്ററായിരുന്ന ബിബീഷ് ഒളിവില്‍ പോകുകയായിരുന്നു. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. വിവാഹ ഫോട്ടോയെടുക്കുന്ന തിരക്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മൊബൈലിലും പകര്‍ത്തും. പ്രത്യേക ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിക്കും.

സുന്ദരിമാരുടെ ചിത്രങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തും. നേരിട്ട് അറിയാവുന്നവരെ വിളിച്ചു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകള്‍ക്കു സമാന അനുഭവമുണ്ടായപ്പോഴാണു പോലീസില്‍ പരാതി നല്‍കിയത്. വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു. എകദേശം 45,000 ത്തില്‍ അധികം സ്ത്രീകളുടെ ചിത്രങ്ങള്‍ പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button