Latest NewsNewsTechnology

സ്മാർട് ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയ 8 സിറോക്കോ പുറത്തിറങ്ങി

നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത് ഏറ്റവും മികച്ച ഫീച്ചറുകളുമായാണ്. ഇരട്ട ക്യാമറയാണ് ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

read also: വിലകുറഞ്ഞ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കി നോക്കിയ

5.5 ഇഞ്ച് പിഓലെഡ് ഡിസ്പ്ലേ, ഐപി67ന്റെ ഡസ്റ്റ്, വാട്ടർ സുരക്ഷ, വയർലസ് ചാർജിങ്, ഇരട്ട ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 6000 സീരീസ് അലുമിനിയം ബോഡി, കോണിങ് ഗൊറില്ല ഗ്ലാസ് എന്നിവയാണ് മറ്റു സവിശേഷതകൾ.

49,999 രൂപയാണ് നോക്കിയ 8 സിറോക്കോയുടെ ഇന്ത്യയിലെ വില. ഫ്ലിപ്കാർട്ട്, നോക്കിയ കടകള്‍, മൊബൈൽ ഔട്‌ലെറ്റുകൾ വഴി ഏപ്രിൽ 20 ന് ബുക്കിങ് തുടങ്ങി 30 ന് വിതരണം ചെയ്യും. ബ്ലാക്ക് നിറങ്ങളിലുള്ള വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button