തിരുവനന്തപുരം: കുപ്പിവെള്ളത്തിനു ഏപ്രില്‍ രണ്ടു മുതല്‍ വെറും പന്ത്രണ്ട് രൂപ. യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ ഒരുപോലെ സ്വീകരിച്ച ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ആ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി എന്നതാണ് സത്യം. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപയായി മാറ്റുമെന്നായിരുന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ തീരുമാനം. ഈ നിര്‍ദേശം കമ്പനികള്‍ക്ക് അസോസിയേഷന്‍ നല്‍കിയിരുന്നു.
പക്ഷേ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ല. അതു കൊണ്ട് മിക്ക കടകളിലും ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ തന്നെയാണ് ഈടാക്കുന്നത്. വ്യാപാരികളില്‍ നിന്ന് ലിറ്ററിനു 12 മുതല്‍ 15 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. ഇതു കുറച്ചാല്‍ മാത്രമേ 20 രൂപയില്‍ താഴെ വില്‍ക്കാന്‍ വ്യാപാരികള്‍ക്ക് കഴിയൂ.
Post Your Comments