5ജി നെറ്റ് വർക്ക് രൂപീകരിക്കാൻ വമ്പൻ പദ്ധതിയുമായി ജിയോ. 20000 കോടി രൂപയാണ് 5ജി നെറ്റ് തുടങ്ങാൻ കമ്പനി സ്വരൂപിക്കുന്നത്. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഡാറ്റ എന്ന വിജയകരമായ ഫോര്‍മുല 5ജി രംഗത്തും ജിയോ പരീക്ഷിക്കുമെന്നാണ് സൂചന.
നിലവിൽ വരിക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും നെറ്റിന് വേഗത കുറഞ്ഞെന്ന വ്യാപക പരാതിയാണ് ഉയരുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ഉടൻ തന്നെ കൂടുതല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ജിയോ സ്ഥാപിച്ചേക്കും.
പ്രൈം അംഗത്വം നീട്ടി നൽകിയ സാഹചര്യത്തിൽ ഇതിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. അതിനാൽ ഇനി പുതിയ സേവനങ്ങൾ നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99 രൂപ മുടക്കി അംഗത്വം എടുക്കാവുന്നതാണ്.
Also read ;ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന്‍ പറച്ചിലുമായി ഫേസ്ബുക്ക്
Post Your Comments