കുവൈത്ത് സിറ്റി: പ്രവാസികളുടെ പണമിടപാടിനു നികുതി ചുമത്തണമെന്ന നിർദേശം കുവൈത്ത് പാർലമെന്റിന്റെ നിയമസമിതി തള്ളി. താമസിയാതെ പാർലമെന്റിനു മുന്നിലെത്തുന്ന ബില്ലിനു സർക്കാരും അനുമതി നൽകില്ലെന്നാണു സൂചന.
നികുതി ചുമത്തുന്നതു ഭരണഘടനാ വ്യവസ്ഥകൾക്ക് എതിരാകുമെന്നു സമിതി അഭിപ്രായപ്പെട്ടു. സഫാ അൽ ഹാഷിം എംപിയാണു നികുതിനിർദേശം അവതരിപ്പിച്ചത്. നടപടിക്രമം അനുസരിച്ചു വിവിധ സമിതികളുടെ അഭിപ്രായം സഹിതം ബിൽ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് എത്തും.
Post Your Comments