KeralaLatest NewsNews

കുട്ടികളെ ഓഫീസില്‍ കൊണ്ടുപോകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രംഗത്ത്. ഈ ഉത്തരവിറക്കി 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസിന്റെ നിര്‍ദേശം.

ഓഫീസ് പ്രവൃത്തിസമയം ഉദ്യോഗസ്ഥര്‍ കുട്ടികളെ നോക്കാന്‍ ചെലവഴിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ പരാതി നല്‍കിയിരുന്നു. സാധാരണക്കാര്‍ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത്. അവധിക്കാലമായതോടെ ഉദ്യോഗസ്ഥരുടെ കസേരയും മേശയും കൈയടക്കുന്നത് കുട്ടികളാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്. ഫയല്‍ ബോര്‍ഡുകളും സര്‍ക്കാര്‍ പേപ്പറുകളുമാണ് കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നല്‍കുന്നത്.

Read also:എല്ലാ അലവലാതികളും കീഴാറ്റൂരിൽ യോജിച്ചു ; പി .ജയരാജൻ

കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തുന്നതിന് പകരം അവരെ സര്‍ഗാത്മകത പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാൽ എന്‍.ജി.ഒ. യൂണിയന്‍ ഇക്കാര്യത്തോട് യോജിച്ചില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി മനുഷ്യാവകാശ കമ്മിഷന്‍ ഇത്തരത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് തെറ്റായ രീതിയാണെന്നും യൂണിയൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button