Latest NewsNewsIndia

കേന്ദ്രധനമന്ത്രിയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും

ന്യൂഡല്‍ഹി: വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. അടുത്തയാഴ്ച ശസ്‌ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്‌റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.

പരിശോധനയില്‍ വൃക്ക സംബന്ധമായ അസുഖം ജയ്‌റ്റ്‌ലിക്ക് ഉള്ളതായി കണ്ടെത്തിയിരുന്നു. അതേസമയം,​ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അണുബാധ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button