പയ്യന്നൂര്‍ : തിരുവനന്തപുരം- മംഗുളൂരു മലബാര്‍ എക്‌സ്പ്രസ് അപകടത്തില്‍ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. റെയില്‍വേ കീ മാന്റെ സന്ദര്‍ഭോചിത ഇടപെടലിനെ തുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ട്രെയിൻ വരുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് കീമാന്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്. സ്റ്റേഷൻ വിടാന്‍ സിഗ്നല്‍ കൊടുത്തതിനു പിന്നാലെയാണ് റെയില്‍ പാളത്തിലെ വിള്ളല്‍ കീ മാന്റെ ശ്രദ്ധയില്‍പ്പെട്ടത്.
also read: കാലാവസ്ഥാ വ്യതിയാനം : റെയില്‍പ്പാളങ്ങള്‍ പൊട്ടുന്നു
ഉടന്‍ തന്നെ അദ്ദേഹം സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് വിവരം നല്‍കി. അപ്പോഴേയ്ക്കും സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ഉടന്‍ തന്നെ സിഗ്നല്‍ കട്ട് ചെയ്ത് ട്രെയിന്‍ നിര്‍ത്തയതിനാലാണ് അപകടം ഒഴിവായത്.
Post Your Comments