അബുദാബി: അബുദാബി-ഏഷ്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു. അബുദാബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴില്‍ ഏഷ്യന്‍ പാഠ്യപദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലാണ് ഏപ്രില്‍ എട്ടിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
കെ.ജി ക്ലാസുകളിലേക്ക് പുതിയ കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങിയിട്ടുണ്ട്. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് മൂന്നാഴ്ചത്തെ വസന്തകാല അവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.വസന്തകാല അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ മറ്റു വിദ്യാലയങ്ങളും തുറക്കുന്നത് ഏപ്രില്‍ എട്ടിനാണ്. എന്നാല്‍, ഏഷ്യന്‍ സ്‌കൂളുകള്‍ ഒഴികെ അഡെകിന് കീഴിലുള്ള സ്‌കൂളുകളുടെ മൂന്നാം ടേം ആണ് ഏപ്രില്‍ എട്ടിന് ആരംഭിക്കുന്നത്.
Post Your Comments