ന്യൂഡല്‍ഹി: കുവൈത്തില്‍ പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ റദ്ദാക്കിയ പതിനഞ്ചുപേരുടെ ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയായിരുന്നു. കൂടാതെ 119 ഇന്ത്യക്കാരുടെ ശിക്ഷയിലും ഇളവ് പ്രഖ്യാപിച്ചു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഇളവ് ലഭിച്ച് 22 പേര്‍ ഉടന്‍ ജയില്‍ മോചിതരാകും. 53പേരുടെ ജീവപര്യന്തം തടവ് 20 വ്ര#ഷത്തെ തടവുശിക്ഷയായി കുറയും. കൂടാതെ 18 പേരുടെ തടവുശിക്ഷ മൂന്നിലൊന്നായും 25 പേരുടെ ശിക്ഷ പകുതിയായും ഇളവുചെയ്തിട്ടുണ്ട്. മറ്റൊരാള്‍ക്ക് ഷിക്ഷ നാലില്‍ ഒന്നുമാത്രം അനുഭവിച്ചാല്‍ മതിയാകും. വിദേശകാര്യസഹ മന്ത്രി വി.കെ സിങ് ലോകസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments