ArticleLatest NewsLife StyleFood & CookeryHealth & Fitness

കുങ്കുമപ്പൂവ് പാലിലിട്ടു കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ?

ജനിക്കാനിരിക്കുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കാനായി ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലിലിട്ട് കഴിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവുളള കാര്യമാണ്. പുരാതനകാലം മുതല്‍ക്കേ സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ കുങ്കുമപ്പൂവിനുളള സ്ഥാനം വളരെ വലുതാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യസംരക്ഷണത്തില്‍ കുങ്കുമപ്പുവിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. കാശമീരിലെ കുങ്കുമപ്പൂവിന്റെ ഗുണവും മൂല്യവും പ്രശസ്തവുമാണ്. സൗന്ദര്യസംരക്ഷണത്തിനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതെന്നു നോക്കാം.

ത്വക്കിന് ആരോഗ്യം നല്കുന്നു– ത്വക്കിന് നിറം നല്കുന്നതിനൊപ്പം മുഖക്കുരുവും കരുവാളിപ്പും മാറാന്‍ കുങ്കുമപ്പൂവ് തുളസി നീരും ചേര്‍ത്തു പുരട്ടുന്നത് നല്ലതാണ്. ശുദ്ധമായ ചന്ദനപ്പൊടിയും രണ്ട് സ്പൂണ്‍ പാലും രണ്ടോമൂന്നോ കുങ്കുമപ്പൂ നാരുകളും ചേര്‍ത്ത് മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മുഖത്തിന് നല്ല തിളക്കം ലഭിക്കും. മൃതകോശങ്ങള്‍ മാറ്റാനും വരണ്ട ചര്‍മ്മം മാറാനും മുഖത്തെപാടുകള്‍ ഇല്ലാതാക്കാനും കുങ്കുമപ്പൂവ് പാലില്‍ ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്.

ഉറക്കക്കുറവ് ഇല്ലാതാക്കുന്നു- കുങ്കുമപ്പൂവില്‍ ധാരാളം മാംഗനൈസ് അടങ്ങിയിട്ടുളളതിനാല്‍ അതിന്റെ സഡേറ്റിവ് എഫക്റ്റ് നല്ല ഉറക്കം നല്കാന്‍ സഹായിക്കുന്നു.

മുടി വട്ടത്തില്‍ കൊഴിയുന്നത് തടയുന്നു– കുങ്കുമപ്പൂവ് ഇരട്ടിമധുരവും പാലും ചേര്‍ത്ത് മുടികൊഴിയുന്ന സ്ഥലങ്ങളില്‍ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം. കുറച്ചു നാള്‍ തുടര്‍ച്ചയായി ചെയ്താല്‍ മുടി വട്ടത്തില്‍ കൊഴിഞ്ഞ് കഷണ്ടി ആകുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാകും. മുടി കൊഴിച്ചിലിനും ഈ മാര്‍ഗ്ഗം നല്ലതാണ്.

ഓര്‍മ്മയും ശ്രദ്ധയും കൂട്ടുന്നു- അമിലോയിഡ് ബീറ്റ അടിയുന്നത് തടയുന്നതിലൂടെ കുങ്കുമപ്പൂവ് ഓര്‍മ്മശക്തി കുറക്കുന്ന ഘടകങ്ങളെ നിയന്ത്രിക്കുന്നു. അള്‍ഷിമേഴ്‌സ് രോഗ ചികിത്‌സയിലെ പ്രധാന ഘടകമാണ് അമിലോയിഡ് ബീറ്റ. ഇൗ ഘടകം അടിയുന്നതാണ് ഓര്‍മ്മക്കുറവിന് കാരണമായി കണക്കാക്കപ്പെടുന്നത്.

ആര്‍ത്തവ വേദന കുറക്കുന്നു- കുങ്കുമപ്പൂവിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളുമാണ് വേദന കുറക്കാന്‍ സഹായിക്കുന്നത്.

ആസ്തമ കുറക്കുന്നു- പഴയകാലത്ത് ആളുകള്‍ ആസ്മകുറയാനായി ഉപയോഗിച്ചിരുന്ന ഔഷധമായിരുന്നു കുങ്കുമപ്പൂവ്.

എല്ലുകളുടെ ആരോഗ്യം കൂട്ടുന്നു- കാല്‍ഷ്യം ധാരാളം അടങ്ങിയിട്ടുളളതിനാല്‍ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ക്യാന്‍സറിനെ ചെറുക്കുന്നു- കുടലിനെ ബാധിക്കുന്ന കൊളോറെക്റ്റല്‍ ക്യാന്‍സര്‍ കോശങ്ങളെ കുങ്കുമപ്പൂവിലെ ക്രോസിന്‍ ഘടകങ്ങള്‍ തടയുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാനും കുങ്കുമപ്പൂവിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി കൂട്ടുന്നു- ഇതിലെ പോഷകഘടകങ്ങളും ആന്റിബയോട്ടിക്കുകളും ഇമ്മ്യൂണ്‍ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നു.

ബ്ലഡ്പ്രഷര്‍ കുറക്കുന്നു- കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ സഹായിച്ച് ബി.പി നോര്‍മ്മലാക്കി നിലനിര്‍ത്തുന്നു. നല്ല ഗുണം കിട്ടാനായി ഇളം ചൂടുപാലില്‍ കുങ്കുമപ്പൂവ് ചേര്‍ത്ത കഴിക്കണം.

ഹ്യദയാരോഗ്യം കൂട്ടുന്നു- കുങ്കുമപ്പൂവിലെ ക്രോസെറ്റിന്‍ രക്തക്കുഴലുകളുടെയും ധമനികളുടെയും ആരോഗ്യം കാത്തുരക്ഷിക്കുന്നു. ഇതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ഹ്യദയത്തെ സംരക്ഷിക്കുന്നു.

കണ്ണുകളുടെ ആരോഗ്യം കൂട്ടുന്നു- ഇതില്‍ അടങ്ങിയിരിക്കുന്ന സഫ്‌റനാല്‍ തെളിഞ്ഞ കാഴ്ചശക്തി നല്കാന്‍ സഹായിക്കുന്നു.

ഡിപ്രഷന്‍ കുറക്കുന്നു- കുങ്കുമപ്പൂവിലുളള ഡിപ്രഷനെ തടയുന്ന രാസഘടകങ്ങളും, സേറോട്ടോണിന്റെ അളവു കൂട്ടുന്ന ബി-വൈറ്റമിനുകളും മാനസികസമ്മര്‍ദ്ദം കുറക്കുന്നു. സേറോട്ടേണിന്‍ അളവു കൂട്ടുന്നത് സന്തോഷവും മാനസിക ഉണര്‍വ്വും ഉണ്ടാക്കുന്നു. കരോട്ടിനോയിഡ്‌സിന്റെ സാന്നിധ്യം സ്‌കിന്നിനും കണ്ണിനും ആരോഗ്യം പ്രദാനം ചെയ്യുന്നു.

സുരക്ഷിതമായ ഫുഡ് കളര്‍- ഏറ്റവും സുരക്ഷികമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഫുഡ് കളറാണ് കുങ്കുമപ്പൂവ്. മാരക വിഷമുളള രാസവസ്തുക്കള്‍ ഭക്ഷത്തിന് നിറം നല്കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിച്ചാല്‍ മതിയാവും. ഭക്ഷണത്തിന് ആകര്‍ഷകമായ നിറം നല്കുന്നു എന്നതും കുങ്കുമപ്പൂവിന്റെ പ്രത്യേകതയാണ്.

സൗന്ദര്യത്തോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്ന കുങ്കുമപ്പൂവ് രാത്രി കിടക്കുന്നതിനു മുന്‍പ് പാലിനൊപ്പം ചേര്‍ത്തു മിതമായ അളവില്‍ കഴിക്കാവുന്നതാണ്. അമിത അളവില്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button