വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. വോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
read also: ഫെയ്‌സ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു
ഫെയ്‌സ്ബുക്കിന്റെ ഒരു പ്രശ്നം ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ്. വേണ്ടത്ര സമയം സേവനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ ചെലവഴിച്ചില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
’ഈ സാധ്യതകളെ മനസ്സിലാക്കി പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പക്ഷെ, അതിന് കുറച്ച് വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്നോ ആറോ മാസങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടിവരുമെന്നാതാണ് യാഥാര്‍ത്ഥ്യമെന്ന്’ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
Post Your Comments