ബെയ്ജിംഗ് : മൂന്ന് വയസില്‍ കാണാതായ മകളെ 24 വര്‍ഷത്തിനു ശേഷം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കള്‍ . ഇത് വാന്‍ മിങിംങും അദ്ദേഹത്തിന്റെ ഭാര്യയും. ചൈനയിലെ സിച്ച്വാന്‍ പ്രവിശ്യയിലെ താമസക്കാരാണ് ഈ ദമ്പതികള്‍
1994 ലിലാണ് ഇവരുടെ ഏക മകള്‍ മൂന്ന് വയസുകാരി കാങ് യിങിനെ കാണാതാകുന്നത്. അന്ന് മുതലുള്ള അന്വേഷണമാണ് 24 വര്‍ഷത്തിനിപ്പുറം അവരുടെ മകളെ കണ്ടെത്താനായത്.
ചൈനയിലെതന്നെ ചെങ്്ടു പ്രവിശ്യയില്‍ നിന്നാണ് കാങ് യിങിനെ കണ്ടെത്തിയ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഈ യുവതിയുടെ ഡി.എന്‍.എയും വാങ് മിംങിന്റെ ഡി.എന്‍.എയും ഒന്നാണെന്നുള്ള ഡി.എന്‍.എ ഫലത്തിന്റെ സ്ഥിരീകരണം ഏപ്രില്‍ ഒന്നിന് പുറത്തു വന്നിരുന്നു. ഇതോടെ യുവതി തന്റെ സ്വന്തം മകളാണെന്ന് വാങ് മിംങ് തിരിച്ചറിയുകയായിരുന്നു. അ്ഛന്റേയും അമ്മയുടേയും അടുത്തേയ്ക്ക് കാങ് യിംഗ് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മകളെ കാണാതാകുന്ന സമയത്ത് വാന്‍ മിങിംങ് പഴവര്‍ഗങ്ങളുടെ കച്ചവടക്കാരനായിരുന്നു. ഫ്രൂട്ട് സ്റ്റാളില്‍ എന്തോ എടുക്കാനായി തിരിഞ്ഞപ്പോള്‍ തന്റെ അരികിലുണ്ടായിരുന്ന മൂന്ന് വയസുള്ള മകളെ കാണാതാകുകയായിരുന്നു. കുട്ടികളുടെ അഭയകേന്ദ്രങ്ങളിലും അനാഥാലയങ്ങളിലും ആശുപത്രികളിലും മകളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം.
ഒടുവില്‍ മകളെ കണ്ടെത്തണമെന്നുള്ള വാശിയില്‍ 2015 ല്‍ മിങിംങ് ടാക്‌സി സര്‍വീസ് ആരംഭിച്ചു. ഈ ടാക്‌സിയില്‍ കാണാതായ മകളുടെ ഫോട്ടോയും മേല്‍വിലാസവും പതിച്ചു. ഇക്കാലത്തിനിടെ 17,000 ത്തോളം പേരുമായി ഈ ഫോട്ടോ ഷെയര്‍ ചെയ്തു. ഇതിനായി ഇന്റര്‍നെറ്റ് സേവനവും ഉപയോഗപ്പെടുത്തി.
അങ്ങനെയൊരിക്കല്‍ മിംങിന്റെ കാറില്‍ കയറിയ യാത്രക്കാരനില്‍ നിന്ന് മകളെപറ്റിയുള്ള വിശദാംശങ്ങള്‍ ലഭിക്കുകയായിരുന്നു.
Post Your Comments