ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഐ .എസ് ഭീകരർ വധിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ധനസഹായ പ്രഖ്യാപനം നടത്തിയത്.
കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇതിന് പുറമെ നിലവില്‍ തുടരുന്ന 20,000 രൂപ മാസ ധനസഹായം തുടരുമെന്നും പഞ്ചാബ് കാബിനറ്റ് മന്ത്രി നവ്ജോത് സിങ് സിദ്ദു അറിയിച്ചു.
തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ട 39 പൗരന്മാരില് 38 പേരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. കൊല്ലപ്പെട്ടവരില്‍ 27 പേര് പഞ്ചാബ് സ്വദേശികളും നാലുപേര്‍ ഹിമാചല്‍ പ്രദേശുകാരുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശേഷിക്കുന്നവരുടെ മൃതദേഹങ്ങള്‍ പട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളിലെത്തിച്ചു.
Post Your Comments