Latest NewsIndiaNews

ഐ ലവ് മൈ പൂജ: വിചിത്ര അപേക്ഷയുമായി വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്

ഒന്നും പഠിക്കാതെ പരീക്ഷയിൽ ഉത്തരക്കടലാസിൽ അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് യാതൊരു പേടിയും മടിയും ഇല്ലെന്നതാണ് യാഥാർഥ്യം. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഉത്തര്‍പ്രദേശിലെ പ്ലസ്ടു വിദ്യാർഥികൾ പരീക്ഷയിൽ ജയിപ്പിക്കാൻ 50, 100, 500 രൂപ നോട്ടുകൾ കൈക്കൂലിയായി ഉത്തരക്കടലാസിൽ ഒട്ടിച്ചിരുന്നു.

ഇതിനുപിന്നാലെ ഉത്തർപ്രദേശിൽതന്നെ ഒരു വിചിത്ര അപേക്ഷ ഉത്തരക്കടലാസിൽ കുറിച്ചിരിക്കുകയാണ് ഒരു ഹൈസ്കൂൾ വിദ്യാർഥി. ഉത്തരക്കടലാസിൽ വൃത്തിയുള്ള കൈയക്ഷരത്തിൽ വലുതായി ഐ ലവ് മൈ പൂജ എന്നെഴുതിയതിനു ഇടതുഭാഗത്തായി ലവ് ചിഹ്നവും ഒരു അമ്പും അതിനു മുകളിലൂടെ വരച്ചിട്ടുണ്ട്.

ശേഷം ഇങ്ങനെയൊരു അപേക്ഷയും കുറിച്ചിരിക്കുന്നു: ‘സര്‍ ഹൈസ്‌ക്കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു. എന്നാൽ എന്റെ പ്രണയംമൂലം എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല’. ‘എനിക്കമ്മയില്ല പരീക്ഷയില്‍ പാസ്സായില്ലെങ്കില്‍ അച്ഛനെന്നെ കൊല്ലും’ എന്നാണ് മാർക്ക് കിട്ടാൻ മറ്റൊരു വിദ്യാർത്ഥി കുറിച്ചത്. അച്ഛന്‍ മരിച്ചതുക്കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും അതിനാല്‍ പാസ്സാക്കണമെന്നുമാണ് മറ്റൊരു വിദ്യാര്‍ഥി കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button