തനിക്ക് ക്യാൻസർ ഉള്ളതായി വ്യക്തമാക്കി നടനും നിർമ്മാതാവുമായ കമാൽ റാഷിദ് ഖാൻ. ക്യാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ് താനെന്നും ഇനി ഒന്നോ രണ്ടോ വർഷം മാത്രമേ തനിക്ക് ആയുസ് ഉള്ളൂവെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. കൂടാതെ ആരുടേയും സഹതാപം നിറഞ്ഞ സന്ദേശങ്ങൾ താൻ പ്രതീക്ഷിക്കുന്നില്ലെന്നും കമാൽ പറയുകയുണ്ടായി.
Read Also: 75 ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ജെറ്റ് എയര്‍വേയ്സ്
പ്രൊഡ്യൂസർ എന്ന നിലയിൽ ഒരു മികച്ച ചിത്രം നിർമ്മിക്കണമെന്നുണ്ട്. കൂടാതെ അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി ജോലി ചെയ്യണം എന്നുള്ളത് തന്റെ ആഗ്രഹമാണെന്നും എന്നാൽ ഇവ രണ്ടും തന്നോടൊപ്പം തന്നെ ഇല്ലാതാകുമെന്നും കമാൽ പറയുകയുണ്ടായി.
Post Your Comments