വിവാഹ ആലോചന നിരസിച്ചതിന് ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി. വിവാഹിതനായ ഒരാളുമായി പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം 45 കാരനായ പിതാവ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭം ജില്ലയിലാണ് സംഭവം.
വിവാഹം നിരസിച്ച പിതാവിനെയും ഇദ്ദേഹത്തിന്റെ ഭാര്യയെയും മൂന്ന് മക്കളെയുമാണ് കൊലപ്പെടുത്തിയത്. രാം സിംഗ് ശ്രിക, അദ്ദേഹത്തിന്റെ ഭാര്യ പവു കുയി, മകള്‍ രംഭ(17), മക്കളായ കാണ്ടെ(12), സൊന്യ(8) എന്നിവരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 14നാണ് സംഭവം ഉണ്ടായത്.
മാര്‍ച്ച് 27ന് വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് രാം സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ മൃതദേഹം അഞ്ച് കിലോമീറ്റര്‍ അകലെ വനത്തില്‍ നിന്നും ഇന്നലെ കണ്ടെത്തി.
പ്രദേശത്ത് പിടിപാടുള്ളവരാണ് പ്രതികളില്‍ അധികവും. ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ രംഭയെ വാവഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് രാം സിംഗ് അനുവദിച്ചില്ല.
തുടര്‍ന്ന് മാര്‍ച്ച് 14ന് രാം സിംഗ് ഇല്ലാത്ത സമയം പ്രതികള്‍ എത്തി മക്കളെയും ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം വനത്തില്‍ ഒളിപ്പിച്ച് രാം സിംഗിനായി കാത്തിരുന്നു. തുടര്‍ന്ന് രാം സിംഗിനെയും കൊന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments