കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബിന്റോയുടെ ആത്മഹത്യയെക്കുറിച്ച് പിതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ നല്‍കി, ബിന്റോ അത് പൊതിഞ്ഞു നെയിം സ്ലിപ്പും ഒട്ടിച്ച ശേഷമാന് സ്‌കൂൾ അധികൃതർ പുസ്തകങ്ങൾ തിരികെ വാങ്ങിയത് എന്ന നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലാണ് പിതാവ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അധ്യാപകരുടെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബിന്റോയുടെ ടിസി വാങ്ങി പോകണമെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി പിതാവ് ഈപ്പന്‍ വര്‍ഗീസ് പറയുന്നു.
ബിന്റോ പഠനത്തില്‍ മിടുക്കനായിരുന്നെന്നും അതുകൊണ്ട് തോല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്. തന്റെ കുടുംബത്തിനെ തീരാദു:ഖത്തിലേക്ക് തള്ളിയിട്ടത് സ്‌കൂള്‍ അധികൃതരുടെ മോശം പ്രവര്‍ത്തികളാണെന്ന് പിതാവ് ഈപ്പന്‍ വര്‍ഗീസ് പറയുന്നു. തന്നെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയ അധ്യാപകര്‍ മകന്റെ ടിസി എത്രയും വേഗം വാങ്ങികൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ ഏറെ ഞെട്ടിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് ഈപ്പന്‍ പറയുന്നു.
ഒരു കുട്ടിയെ മാനസികമായി തളര്‍ത്താന്‍ ഇത്തരം പ്രവര്‍ത്തികള്‍ ധാരാളമാണ്. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അധ്യാപകര്‍ കുട്ടിയെ സ്‌കൂളില്‍ വച്ച് ഭീഷണിപ്പെടുത്തിയതായി ബിന്റോ പറഞ്ഞിരുന്നുവെന്ന് ഈപ്പന്‍ പറയുന്നു. ഒന്‍പതാം ക്ലാസില്‍ കുട്ടിയെ തോല്‍പ്പിക്കുമെന്ന് തന്നോടും അധ്യാപകര്‍ പറഞ്ഞിരുന്നു. പത്താം ക്ലാസില്‍ ഇത്തരമൊരു അവസ്ഥയില്‍ കുട്ടിയെ ഇരുത്തുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.ബിന്റോ സ്‌കൂളില്‍ സിബിഎസ്‌ഇ സിലബസിലായിരുന്നു പഠിച്ചിരുന്നത്. മകന്റെ തോല്‍വി അവനേക്കാളേറെ കാര്യമാക്കിയിരുന്നത് സ്‌കൂള്‍ അധികൃതരാണെന്ന് പിതാവ് പറയുന്നു. അധ്യാപകര്‍ മകനെ തോല്‍പ്പിക്കാതിരിക്കാന്‍ കേരള സിലബസിലേക്ക് മാറ്റാനും ആവശ്യപ്പെട്ടിരുന്നു.
ഇതിനേക്കാളും വലിയ ചതിയാണ് അവര്‍ ചെയ്തതെന്ന് ഈപ്പന്‍ പറയുന്നു. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ വരെ നല്‍കിയതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ബിന്റോയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഈ പുസ്തകം അധ്യാപകര്‍ തിരികെ വാങ്ങിയത് കുട്ടിയെ മാനസികമായി തളര്‍ത്തി. പൊതിഞ്ഞ് നെയിം സ്ലിപ്പ് ഒട്ടിച്ച് മകന്‍ കൊണ്ടുവന്ന പുസ്തകമാണ് അധ്യാപകര്‍ യാതൊരു ദയയുമില്ലാതെ വാങ്ങിയത്. അവന് പിന്നെ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തോന്നിയിട്ടുണ്ടാവില്ലെന്നും ഈപ്പന്‍ വര്‍ഗീസ് പറയുന്നു.
സ്‌കൂളിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതയെ തുടര്‍ന്ന് പ്രതിഷേധം കത്തുകയാണ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്‌എഫ്‌ഐ സ്‌കൂള്‍ അടിച്ച് തകര്‍ത്തിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സംഘടനകള്‍ ഇവിടെ പ്രക്ഷോഭം നടത്താനാണ് സാധ്യത. സ്‌കൂളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിട്ടുണ്ട്.
Post Your Comments